മേൽശാന്തി

ബ്രഹ്മശ്രീ . ഈശ്വരനാരായണൻ നമ്പൂതിരി

ഈശ്വര നാരായണൻ നമ്പൂതിരി, പെരുന്ന സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭക്തജനങ്ങൾക്ക് അദ്ദേഹം പ്രിയപ്പെട്ട “ഗോപി തിരുമേനി ” ആണ്. അദ്ദേഹം ക്ഷേത്രാചാരങ്ങളിലും വേദങ്ങളിലും അപാരമായ പാണ്ഡിത്യം പുലർത്തുന്ന വ്യക്തിയാണ്.

ഭഗവാന്റെ വിഗ്രഹം അദ്ദേഹം അലങ്കരിക്കുന്നത് കണ്ടാൽ, അദ്ദേഹത്തിന്റെ കരങ്ങൾക്ക് എന്തോ അത്ഭുത ശേഷി ഉണ്ട് എന്ന് തോന്നിക്കും. ഈ പ്രതിഭയാണ് അദ്ദേഹത്തെ ശബരിമല മേൽശാന്തിയായി പോലും ഒരിക്കൽ തിരഞ്ഞെടുക്കാൻ കാരണം. ഏറ്റവും പരിപാവനമായ ആചാര്യന്മാർക്കു സംവരണം ചെയ്ത പദവി ആണ് അത് എന്ന് ഓർക്കണം.

വർഷങ്ങളായി, ഗോപി തിരുമേനി പെരുന്ന ക്ഷേത്രത്തിന്റെ ഹൃദയവും ആത്മാവും ആയി നിലകൊള്ളുന്നു. എല്ലാ ദിവസവും അദ്ദേഹത്തിന്റെ ഉത്തരവാദിത്വം പരിപൂർണതയോടെ ചെയ്യുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ കർമങ്ങൾ ക്രമമായി നടക്കുന്നു. ഓരോ ചടങ്ങിലും കൃത്യത ഉറപ്പാക്കുകയും ഓരോ ഭക്തനും ക്ഷേത്രം വിട്ടു പോകുമ്പോൾ കൃതാർഥതയോടെ മനം നിറയുകയും ചെയ്യുന്നു.

ഭക്തരുടെ കണ്ണിൽ അദ്ദേഹം വെറും ഒരു പുരോഹിതനല്ല, മറിച്ച് നിരന്തരമായ ഭക്തിയുടെ ദീപം ആണ്. ഈശ്വര നാരായണൻ നമ്പൂതിരി എന്ന ഗോപി തിരുമേനി ഭക്തി, ആചാരം, പരിശുദ്ധി എന്നിവയുടെ പര്യായമായി നിലകൊള്ളുന്നു.

കിഴ്‌ശാന്തി

അമ്പാടി തിരുമേനി

അമ്പാടി തിരുമേനി രണ്ടു ദശാബ്ദത്തിലേറെയായി വേലായുധ സ്വാമികളെ സേവിക്കുന്നു. ക്ഷേത്ര വേദങ്ങളിലും ആചാരങ്ങളിലും അഗാധവും വിപുലമായ വൈദഗ്ധ്യവും ഉള്ള വെക്തിയാണ്, അദ്ദേഹം അർപ്പണബോധത്തോടു കൂടി വേലായുധസ്വാമിയേയ് സേവിക്കുന്നു.

കിഴ്‌ശാന്തി

കിഷോർ നമ്പൂതിരി (താമരശ്ശേരി )

പ്രഗത്ഭ കവി ഉള്ളൂരിൻ്റെ ജന്മസ്ഥലമായ താമരശ്ശേരി ഇല്ലത്തിന്റെ അടുത്ത തലമുറയിൽ പെടുന്ന ശ്രീ കിഷോർ നമ്പൂതിരി ഒരു ദശാബ്ദത്തിലേറെയായി വേലായുധ സ്വാമികളെ സേവിക്കുന്നു. ക്ഷേത്ര വേദങ്ങളിലും ആചാരങ്ങളിലും അഗാധവും വിപുലമായ വൈദഗ്ധ്യവും ഉള്ള വെക്തിയാണ്, അദ്ദേഹം അർപ്പണബോധത്തോടു കൂടി വേലായുധസ്വാമിയേയ് സേവിക്കുന്നു.

Suresh Kumar

Temple Manager

S Narayanan

KUDB