ധ്വജ പ്രതിഷ്ഠ
ഈ ക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠ നടത്തിയതു 1021 മകര മാസം 29 ആം തീയതി (February 10, 1846) ആയിരുന്നു. അതിന്റെ പറകൾ ഓടു കൊണ്ടു അതിമനോഹരമായി വാർത്തവയായിരുന്നു. എന്നാൽ അധിക കാലം കഴിയുന്നതിനു മുൻപ് അതിന്റെ തടിക്കു എങ്ങിനെയോ കേടു പററി. ഇതു മനസ്സിലാക്കിയ ഊരാണ്മക്കാരും...
ആറു വീട്ടിൽ മാരാന്മാർ
പ്രാചീന കാലം മുതൽക്കെ ക്ഷേത്രകാര്യങ്ങൾ നടത്തി വന്നിരുന്ന 6 വീട്ടുകാർ ഉണ്ട് . അവരെ ആറു വീട്ടിൽ മാരന്മാർ എന്നാണു പറയുന്നത്. കുളങ്ങര, മംഗലശേരി, പുതുപ്പള്ളി, പിലാവേലി, മൂല, തെക്കില്ലം ഈ പേരിലാണ് അവർ അറിയപ്പെടുന്നത്.മറ്റു അവകാശികളും അവകാശങ്ങളും പൂർവാചാരപ്രകാരം...
വള്ളി ആന വന്ന കഥ
പണ്ട് ക്ഷേത്രത്തിനു ഒരു ആന ഉണ്ടായിരുന്നു, അത് ചെരിഞ്ഞതിനു ശേഷം ഭക്തജനങ്ങൾ അവരുടെ ആനകളെ വഴിപാടായി അയച്ചു കൊണ്ടിരിക്കുകയായിരുന്നു പതിവ്. എന്നാൽ ക്ഷേത്രത്തിനു സ്വന്തമായി ഒരു ആന എന്ന കരക്കാരുടെ സ്വപ്നം Oct 26 1976 - ഇൽ ആണ് സാധ്യമായത് . പുഴവാത് കരയിൽ ചിറയിൽ കുടുംബത്തിൽ...
മഹാത്മഗാന്ധിയുടെ സന്ദർശനം
നമ്മുടെ ഇടയിലുണ്ടായിരുന്ന സവർണ്ണ അവർണ്ണ ഭേദം മഹത്തായ ഹിന്ദു മതത്തെത്തന്നെ ഒരു പരിധി വരെ ക്ഷയിപ്പിച്ചു കളഞ്ഞിരുന്ന കാലം. ഈ സ്ഥിതിക്ക് ഒരു അവസാനം കുറിച്ചു കൊണ്ട് ശ്രീ ചിത്തിര തിരുനാൾ രാമവര്‍മ്മ മഹാരാജാവു ഒരു പ്രഖ്യാപനം നടത്തി, അതാണു വിഖ്യാതമായ ക്ഷേത്രപ്രവേശന വിളംബരം....
വിളക്കു മാടത്തിന്റെ കഥ
നമ്മുടെ ഈ ക്ഷേത്രത്തിനു ചുററും കലാസുന്ദരവും അതിഗംഭീരവുമായ വിളക്കുമാടമുണ്ടായിരുന്നു. അതിൽ എല്ലാം ദീപം പ്രകാശിക്കുന്നതു കണ്ടു പുളകമണിഞ്ഞിട്ടുള്ള വന്ദ്യവയോധികർ ഇന്നും ആ അത്ഭുത ലോകത്തിൻറെ മാസ്മര ശക്തിയെപ്പറ്റി ഭക്തിനിര്‍ഭരമായ രീതിയില്‍ വര്‍ണ്ണിക്കുന്നതു കേൾക്കുവാൻ കഴിയും....
ഊരാണ്മക്കാരും ഊരാണ്മയോഗവും
ഈ ക്ഷേത്രത്തിന്റെ സ്ഥാപനകാലത്തു ഇതിന്റെ ഊരാണ്മക്കാരായി എട്ടു ഇല്ലക്കാരുണ്ടായിരുന്നു. അതില്‍ പരമേശ്വരമംഗലം, തേവലശ്ശേരി തുടങ്ങി നാല് ഇല്ലങ്ങൾ അന്യം നിന്നുപോയി. ശേഷിച്ച നാലില്ലക്കാരും കൂടി യോജിച്ചു പുഞ്ചമണ്‍ ഇല്ലക്കാര്‍ക്കു കൂടി ഇവിടുത്തെ ഊരാണ്മ കൊടുത്തു. അങ്ങിനെ അഞ്ചു...
ഉമ്പിഴി ഗ്രാമവും , തിരുമല ശിവനും
ഈ ക്ഷേത്രത്തിന് കിഴക്കുള്ള ഒരു ജനവാസ കേന്ദ്രമായിരുന്നു ഉമ്പിഴി ഗ്രാമം. കരിമറ്റത്തു ചിറ മുതൽ ആട്ടച്ചിറ വരെയുള്ള സ്ഥലമായിരുന്നു ഇത്. നിരവധി മലയാള ബ്രാഹ്മണർ ഇവിടെ താമസിച്ചിരുന്നു. ഒരുകാലത്തു ഈ പ്രദേശത്തെ പ്രബല ഗ്രാമം ഉമ്പിഴി ഗ്രാമം ആയിരുന്നു. അവിടെ നാനൂറു...
വേൽ എന്ത് കൊണ്ട് തിരിച്ചു പിടിച്ചു നിൽക്കുന്നു ?
പ്രഭാതത്തില്‍ സൂര്യകിരണം വിഗ്രഹത്തിന്റെ ശിരസ്സ് മുതല്‍ പാദംവരെ നിമിഷനേരം കൊണ്ട് പ്രകാശം ഇരച്ചിറങ്ങുന്നതു കാണാമെന്നു പലരും പറയാറുണ്ട് . പല ഭക്തന്മാരും കാത്തിരുന്നു ഇതു കണ്ടിട്ടുമുണ്ട്. വിഗ്രഹം കൃഷ്ണശില നിർമ്മിതമാണെങ്കിലും അതിന്റെ കാൽമുട്ടിന് താഴെ ചില ഭാഗങ്ങൾ നല്ല...