
പണ്ട് ക്ഷേത്രത്തിനു ഒരു ആന ഉണ്ടായിരുന്നു, അത് ചെരിഞ്ഞതിനു ശേഷം ഭക്തജനങ്ങൾ അവരുടെ ആനകളെ വഴിപാടായി അയച്ചു കൊണ്ടിരിക്കുകയായിരുന്നു പതിവ്. എന്നാൽ ക്ഷേത്രത്തിനു സ്വന്തമായി ഒരു ആന എന്ന കരക്കാരുടെ സ്വപ്നം Oct 26 1976 – ഇൽ ആണ് സാധ്യമായത് .
പുഴവാത് കരയിൽ ചിറയിൽ കുടുംബത്തിൽ ഉള്ള ശ്രീ കമലാസനൻ എന്ന ഭക്തൻ ഉണ്ടായിരുന്നു, ഒരു പെൺകുഞ്ഞുണ്ടായാൽ ഒരു ആനയെ നടക്ക് ഇരുത്താം എന്ന് അദ്ദേഹം നേർന്നു, സന്തതി പിറന്നു. പക്ഷേ അദ്ദേഹം ആ നേർച്ച നിറവേറ്റുന്നതിന് മുൻപ് മരിച്ചു.
അതിനാൽ അദ്ദേഹത്തിന്റെ പുത്രൻ ചിറയിൽ ശ്രീ ബേബി ഒരു സ്കന്ദഷഷ്ഠി ദിനത്തിൽ ഒരു പിടിയാന കുട്ടിയെ നടക്കിരുത്തി. ആ ആന കുട്ടി ആണ് വള്ളി.