തൈപ്പൂയ കാവടി
മകര മാസത്തിലെ തൈപ്പൂയ ദിവസമാണ് ഈ ക്ഷേത്രത്തിലെ കാവടിയാട്ടം. താരകാസുരനിഗ്രഹം കഴിഞ്ഞു രൗദ്രഭാവത്തിൽ നിൽക്കുന്ന ഭഗവാനെ ഭൂതഗണങ്ങൾ ആർത്തട്ടഹസിച്ചു വന്നു വിവിധ ശീതള പാനീയങ്ങൾ കൊണ്ട് അഭിഷേകം ചെയ്തു പ്രസാദിപ്പിക്കുന്നു എന്നാണു സങ്കൽപ്പം .
കാവടിയാടുന്നവർ മാലയിട്ടു വൃതമെടുത്തു കാവടിക്കു ഹിഡുംബൻ പൂജ നടത്തുന്നു . ഒരോ കരക്കാരും പ്രത്യേകം തിരിഞ്ഞാണിവ നടത്തുന്നത് . കാവടിക്കാർ കൂട്ടമായി കരതോറും നടന്നു കാണിക്കവാങ്ങും . കാവടിവിളക്കും ആട്ടവും ഏറ്റവും മോദിയാക്കുന്നതിനു ഓരോ കരക്കാരും മത്സരിക്കാറുണ്ട് .
തൈപ്പൂയ ദിവസം ഉച്ചപൂജക്കു മുൻപായി അഭിഷേകം നടത്തും .
തിരുവുത്സവം
ആണ്ട് തോറും വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസം കാർത്തിക ദീപത്താൽ നാടെങ്ങും ശോഭിതമായിരിക്കും . സന്ധ്യാവേളയിൽ കൊടി കയറി ഉത്സവം ആരംഭിക്കുന്നു . 10 ദിവസമാണ് ഉത്സവം പണ്ട് ഇത് 13 ദിവസം ആയിരുന്നു . കന്നി മാസത്തിലായിരുന്നു ആദ്യമൊക്കെ ഉത്സവം നടത്തിയിരുന്നത്. ചില പ്രാചീനരേഖകളിൽ അത് ഉണ്ട്. ക്ഷേത്രത്തിന്റെ ജീർണോദ്ധാരണകർമ്മം നടന്നത് വൃശ്ചികമാസത്തിലായിരുന്നു അത് കൊണ്ടാരിക്കണം ആ സമയത്തും ഉത്സവം ഉണ്ടാകാൻ കാരണം . അങ്ങനെ ഒരു കാലത്തു എവിടേ രണ്ടു ഉത്സവം ഉണ്ടായിരുന്നു. കാലക്രമേണ വൃശ്ചികമാസത്തിലെ ഉത്സവത്തിനു പ്രാധാന്യം നൽകി അത് പതിവാക്കി തീർത്തു . പണ്ടൊക്കെ വാഴപ്പാടത്തു പണിക്കരും ഇളമണ്ണ കൈമളും ഉത്സവദിനങ്ങളിൽ ക്ഷേത്രത്തിൽ താനെ ഉണ്ടായിരിക്കും. പണ്ടൊക്കെ കൊടി കയറ്റുന്നതിനുള്ള കയറു കൊണ്ടുവരുന്നത് ഓലിക്കര കുടുംബക്കാരായിരുന്നു. അതിനായി അവർക്കു നിലവും പതിച്ചു കൊടുത്തിട്ടുണ്ടായിരുന്നു . പിനീട് ആ നിലത്തിന്റെ അനുഭവക്കാരായ പാറക്കടവിൽ ( പോളയ്ക്കൽ ) എന്ന ക്രിസ്തിയ കുടുംബക്കാരാണ് കൊടി കയർ കൊണ്ട് വന്നിരുന്നത് .ഷഷ്ഠി
ഷഷ്ഠി ദിനങ്ങളും ഈ ക്ഷേത്രത്തിൽ വളരെ പ്രാധാന്യം ഉള്ളതാണ് . മാസംതോറും വെളുത്ത പക്ഷത്തിൽ വരുന്ന ഷഷ്ഠി ദിവസമാണ് എല്ലാരും ഷഷ്ഠി വൃതം അനുഷ്ഠിക്കുന്നത്.
സാധാരണ തുലാമാസത്തിലെ സ്കന്ദഷഷ്ഠി ദിവസമാണ് എലാരും ഈ വൃതം ആദ്യമായി തുടങ്ങുന്നത് . ഉപവാസമനുഷ്ഠിച്ചും ഒരിക്കലുണ്ടും ഇത് നോക്കാം . ആറുമാസം കൊണ്ട് ആറെണ്ണവും ഒരുമിച്ചു ആറുദിവസം കൊണ്ട് ആറെണ്ണവും നോക്കി മുഴുമിപ്പിക്കുന്നവർ ഉണ്ട് . ഇവിടെ ഷഷ്ഠി വൃതം നോക്കി അസാദ്ധ്യമെന്നു കരുതിയിരുന്ന പല കാര്യങ്ങളും സാധിച്ചിട്ടുള്ള നിരവധി ഭക്തജനങ്ങൾ ഉണ്ട് .