
പ്രാചീന കാലം മുതൽക്കെ ക്ഷേത്രകാര്യങ്ങൾ നടത്തി വന്നിരുന്ന 6 വീട്ടുകാർ ഉണ്ട് . അവരെ ആറു വീട്ടിൽ മാരന്മാർ എന്നാണു പറയുന്നത്. കുളങ്ങര, മംഗലശേരി, പുതുപ്പള്ളി, പിലാവേലി, മൂല, തെക്കില്ലം ഈ പേരിലാണ് അവർ അറിയപ്പെടുന്നത്.
മറ്റു അവകാശികളും അവകാശങ്ങളും
പൂർവാചാരപ്രകാരം ക്ഷേത്രത്തോട് ബന്ധപ്പെട്ടവർക്ക് ചില അവകാശങ്ങൾ ഉണ്ട്. വാഴപ്പാടത്തു പണിക്കർക്കും എളമണ്ണ കൈമൾക്കും പിള്ളയൂണ്, മന്ത്രകോടി, ശവക്കോടി ഇവയ്ക്കു നല്കാൻ തുകകൾ നിശ്ചയിച്ചിട്ടുണ്ട്.
- പെരുംതൃക്കോവിൽ വാര്യർ : പിള്ളയൂണ്, മന്ത്രകോടി, ശവക്കോടി, ഓണവംശം
- പയ്യമ്പള്ളിൽ നായർ : പിള്ളയൂണ്, മന്ത്രകോടി, ശവക്കോടി, ഓണവംശം
- തൊട്ടുപുറത്തു നായർ : പിള്ളയൂണ്, മന്ത്രകോടി, ശവക്കോടി, ഓണവംശം
ഇത് കൂടാതെ ഈ കുടുംബക്കാർക്കു ഉത്സവം മുതലായ അടിയന്തിരങ്ങളിൽ പ്രത്യേക അവകാശങ്ങൾ ഉണ്ടായിരുന്നു .
ദേവസ്വം സ്വത്തിൽ നിന്നും അടിമ അനുഭോഗം, തിരുവിളം മുതലായ ഇനങ്ങളിൽ ചില അവകാശികൾക്ക് വസ്തുക്കളും അന്ന് വിട്ടു കൊടുത്തിരുന്നു. മൂത്തതിന് പുന്നശ്ശേരി പുരയിടം, ഇളയിടത്തു പുരയിടം.
- പുതുപ്പള്ളി മാരാർ പുതുപ്പള്ളി പുരയിടം
- തൊട്ടുപുറത്തു നായർ തൊട്ടുപുറത്തു പുരയിടം
- പയ്യമ്പള്ളിൽ നായർ പയ്യമ്പള്ളിൽ പുരയിടം
- ഓലിക്കര നായർ കാവുങ്കൽ കടവുനിലം
- തെഞ്ചേരിൽ ഇളയത് തെഞ്ചേരിൽ പുരയിടം
- തെക്കേടത്തു ആശാരി കല്ലമ്പറമ്പ് പുരയിടം