ക്ഷേത്രത്തെ

കുറിച്ച് അറിയാൻ

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് പെരുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ശിവൻ്റെ മൂന്ന് പുത്രന്മാരിൽ ഒരാളായ സുബ്രഹ്മണ്യൻ (കാർത്തികേയൻ) ആണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഭഗവാന്മാരായ ശ്രീകൃഷ്ണൻ, മഹാദേവൻ, മഹാഗണപതി, നാഗദൈവങ്ങൾ, രക്ഷസ്സ് എന്നിവരാണ് ഈ ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകൾ. എല്ലാ ഹിന്ദുക്കൾക്കും (ജാതി വ്യത്യാസമില്ലാതെ) തുറന്നുകൊടുത്ത കേരളത്തിലെ ആദ്യത്തെ ക്ഷേത്രമാണ് പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം.

താരകാസുരവധത്തിനു ശേഷമുള്ള ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ.ഉഗ്രകോപിയും രൗദ്ര ഭാവവുമുള്ള ഭഗവാൻ തന്റെ ദിവ്യായുധമായ വേല്‍ തലകീഴെ പിടിച്ചു നിൽക്കുന്നത് അതിനാലാണ്. സമാനമായ ഒരു പ്രതിഷ്‌ഠ മറെറങ്ങുമുള്ളതായി അറിവില്ല. അതുകൊണ്ടുതന്നെ, പെരുന്ന ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മറ്റു സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ നിന്നും വേറിട്ടതും പരമപ്രധാനവുമായ ഒരു ക്ഷേത്രമായി മാറുന്നു. മാത്രമല്ല വളരെ പ്രത്യേകതകളുള്ളതും, ശത്രുസംഹാരിയുമായ ഒരു ആരാധനാമൂർത്തിയായി വിശ്വസിക്കപ്പെടുന്നു.

നിങ്ങൾക്ക്

അറിയാമോ ?

പുതിയ

വാർത്തകൾ?